ഗൂഗിളിന്റെ വാക്കുകളനുസരിച്ച് ഇത് ഗൂഗിൾ വെബ് റ്റൂൾ കിറ്റ് ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ഒരു എച്ച്റ്റിഎംഎൽ 5 ആപ്ലിക്കേഷനാണ്. ഒരു സമ്പൂർണ്ണ റ്റെക്സ്റ്റ് എഡിറ്റർ, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് (അതായത് വലിച്ചിടൽ ;)), ഗാഡ്ജറ്റുകൾ, എക്സ്റ്റെന്‍ഷനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട്.
വേവിന്റെ പ്രവർത്തനത്തിനെപ്പറ്റി അറിയാന്‍ കഴിഞ്ഞ് കാര്യങ്ങൾ
ഗൂഗിൾ വേവ് ഉപയോഗിച്ച് നമുക്ക് ഒരു വേവ് (ഒരു വേവിനെ തൽക്കാലം നമുക്ക് ഒരു ചാറ്റ് റൂമിനോട് ഉപമിക്കാം)സ്രൃഷ്ടിക്കാം, ഈ വേവിലേക്ക് നമുക്കാവശ്യമുള്ള ആളുകളെ ചേർക്കാന്‍ സാധിക്കും. വേവിലുള്ള എല്ലാവർക്കും ഫോർമാറ്റഡ് റ്റെക്സ്റ്റ്, ചിത്രങ്ങൾ, ഗാഡ്ജറ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാണ്. തുടങ്ങി വച്ച വേവിൽ ചാറ്റ്, ഡോക്കുമെന്റ് കൈമാറലുകൾ എന്നിങ്ങനെയുള്ള പ്രക്രിയകൾ നടക്കുകയും വേവ് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും. നാം സ്രൃഷ്ടിച്ച വേവ് അവസാനിച്ചു കഴിഞ്ഞോ അല്ലെങ്കില്‍ ഇടയ്ക്കു വച്ചോ റീവൈന്‍ഡ് ചെയ്തു സംഭവിച്ച കാര്യങ്ങൾ വീണ്ടും കാണാന്‍ സാധിക്കും.
വേവിന്റെ ചില ഗുണഗണങ്ങൾ
- റിയൽ ടൈം
വേവിൽ നടക്കുന്ന കാര്യങ്ങൾ നമുക്ക് തത്സമയം കാണുവാന്‍ സാധിക്കുന്നു, ഉദാഹരണത്തിന് നാം സ്രൃഷ്ടിച്ച അല്ലെൽ നാം അംഗമായിട്ടുള്ള വേവിലുള്ള നമ്മുടെ ഒരു സഹപ്രവർത്തകനോ സുഹ്രൃത്തോ ടൈപ്പ് ചെയ്യുന്നത് അക്ഷരം പ്രതി നമുക്ക കാണുവാന്‍ കഴിയും . - ആപ്ലിക്കേഷനുകളും എക്സ്റ്റെന്‍ഷനുകളും ചേർക്കുവാന്‍ സാധിക്കും
ഡെവലപ്പർമാർക്ക ആപ്ലിക്കേഷനുകളും എക്സ്റ്റെന്‍ഷനുകളും നിർമ്മിക്കുവാനും വേവിലേക്ക് ചേർത്ത് പ്രവർത്തിപ്പിക്കുവാനും സാധിക്കും. - വിക്കി സവിശേഷതകൾ
വേവിനുള്ളിൽ എഴുതപ്പെടുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കാണാനും തിരുത്താനും പറ്റും. - ഓപ്പൺ സോർസ് ആണ് വേവ്
- പ്ലേബാക്ക് സംവിധാനം
- ഫയലുകൾ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാന്‍ പറ്റും
- വാക്കുകൾ ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ചുള്ള സ്പെൽ ചെക്ക്
എന്തായാലും കേട്ടിടത്തോളം സംഗതി കൊള്ളാം !! വേവ്.ഗൂഗിൾ.കോമിൽ പോയി വേവുമ്പോൾ എന്നെക്കൂടി അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
വെബ് വിലാസം : http://wave.google.com/
അവലംബം :