Wednesday, June 17, 2009

വിര്‍ച്ച്വല്‍ ക്ലോണ്‍ ഡ്രൈവ് [Virtual Clonedrive]

ഡിസ്ക് ഇമേജ്മൌണ്ട് ചെയ്ത് വിര്‍ച്ച്വല്‍ ഡ്രൈവുകള്‍ സ്ര്യഷ്ടിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് വിര്‍ച്ച്വല്‍ ക്ലോണ്‍ ഡ്രൈവ്. തികച്ചും സൌജന്യമായ ഒരു സോഫ്റ്റ്വെയര്‍ ആണിത്, മൈക്രോസോഫ്റ്റ് വിന്‍ഡോസ് Windows 98/98SE/ME/2000/XP/XP64/VISTA/VISTA64 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കും.

പ്രത്യേകതകള്‍
  • ISO, BIN, CCD തുടങ്ങിയ സാധാരണ എല്ലാ ഡിസ്ക് ഇമേജ് ഫയല്‍ ഫോര്‍മാറ്റുകളും മൌണ്ട് ചെയ്യാന്‍ സാധിക്കും
  • ഒരേ സമയം 8 വിര്‍ച്ച്വല്‍ ഡ്രൈവുകള്‍ വരെ സ്ര്യഷ്ടിക്കാം.
  • ഉപയോഗിക്കുവാന്‍ വളരെ എളുപ്പം.
  • ഫ്രീവെയര്‍ ആണ്. ഉപയോഗത്തിന് വില കൊടുക്കേണ്ടതില്ല.

ഡൌണ്‍ലോഡ്
വിര്‍ച്ച്വല്‍ ക്ലോണ്‍ ഡ്രൈവ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ഫയല്‍ വലിപ്പം : 1.47 മെഗാബൈറ്റ്സ്.
വെബ് വിലാസം : http://www.slysoft.com/en/virtual-clonedrive.html

Wednesday, February 27, 2008

സെവന്‍ സിപ് (7 - Zip)

വിന്‍സിപ്പ്, വിന്‍റാര്‍ എന്നിവയുടെ ഗണത്തില്‍ പെടുന്ന ഒരു സോഫ്റ്റ്വെയറാണിത്.

ഫയല്‍ കംപ്രസ്സ്/ഡീകംപ്രസ്സ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഒരു ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയറാണ് സെവന്‍ സിപ്, ഇത് തികച്ചും സൌജന്യമായി ഉപയോഗിക്കാം.

വിന്‍ഡോസ് 98/ME/NT/2000/XP/Vista എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ സെവന്‍ സിപ് പ്രവര്‍ത്തിക്കും. യുണിക്സ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പതിപ്പും സെവന്‍സിപ്പിനുണ്ട് പക്ഷെ ഇതില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉണ്ടാവില്ല, കമാന്റ്സ് എഴുതിക്കൊടുത്ത് ഉപയോഗിക്കേണ്ടി വരും.

ഫയലുകളെ 7z, ZIP, GZIP, BZIP2, TAR തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകളിലേക്ക് കംപ്രസ്സ് ചെയ്യാനും തിരിച്ച് അണ്‍കം പ്രസ്സ് ചെയ്യുവാനും സെവന്‍സിപ്പിനു സാധിക്കും. RAR, CAB, ISO, ARJ, LZH, CHM, MSI, WIM, Z, CPIO, RPM, DEB, NSIS എന്നീ ഫോര്‍മാറ്റുകളില്‍ കംപ്രസ്സ് ചെയ്തിരിക്കുന്ന ഫയലുകളെ അണ്‍കംപ്രസ്സ് ചെയ്യാനും സെവന്‍ സിപ്പിനു സാധിക്കും.

ഡൌണ്‍ലോഡ്
സെവന്‍ സിപ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

Thursday, July 19, 2007

ഇര്‍ഫാന്‍ വ്യൂ [Irfan View ]

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സൌജന്യമായി ഉപയോഗിക്കുവാ‍ന്‍ സാധിക്കുന്ന (ഫ്രീവെയര്‍) ഒരു ഇമേജ് വ്യൂവെര്‍ ആണിത്. ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ ആണ് ഇർഫാൻ വ്യൂ. കമ്പ്യൂട്ടറിനുള്ളില്‍ ചിത്രങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ വിവിധ ഫയല്‍ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കാറുണ്ട്, ജിഫ് (GIF),ജെപെഗ്(JPEG), ബി.എം.പി(BMP), റ്റിഫ്(TIF,TIFF), പി.എന്‍.ജി(PNG), എന്നിവ അവയില്‍ ചിലതാണ്. പ്രധാനപ്പെട്ട എല്ലാ തരം ചിത്രഫയലുകളും ഇര്‍ഫാന്‍ വ്യൂ പ്രദര്‍ശിപ്പിക്കും. ചിത്രങ്ങള്‍ക്കു പുറമേ നാം സാധാരണ ഉപയോഗിക്കാറുള്ള ചില ഓഡിയോ, വീഡിയോ ഫയലുകളും ഇര്‍ഫാന്‍ വ്യൂ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.

വേഗതയാണ് ഇര്‍ഫാന്‍ വ്യൂ എന്ന പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റു പല ചിത്രദര്‍ശന സോഫ്റ്റ്വെയറുകളേക്കാളും വേഗത്തില്‍ ഇര്‍ഫാന്‍ വ്യൂ പ്രവര്‍ത്തിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒട്ടേറെ ഫയല്‍ തരങ്ങളെ പിന്തുണയ്ക്കുന്ന ഇര്‍ഫാന്‍ വ്യൂ എനിക്ക് പ്രിയപ്പെട്ട ഒരു സോഫ്റ്റ്വെയറാണ്. ഇര്‍ഫാന്‍ വ്യൂ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്ന ഫയലുകളുടെ പട്ടിക ഇവിടെ കാണാം. വളരെയേറെ സവിശേഷതകളുള്ള ഈ സോഫ്റ്റ്വെയര്‍ സൌജന്യമാണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഡൌണ്‍ലോഡ്
ഇര്‍ഫാന്‍ വ്യൂ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

Tuesday, July 17, 2007

എക്സ്പോറര്‍2 [xplorer2]

എക്സ്പോറര്‍2 വിന്‍ഡോസ് എക്സ്പ്ലോററിനു പകരമായി ഉപയോഗിക്കാവുന്ന ഒരു ഫയല്‍ മാനേജര്‍ സോഫ്റ്റ്വെയറാണ്. എക്സ്പോറര്‍2 ലൈറ്റ് എന്ന പേരില്‍ പ്രസ്തുത സോഫ്റ്റ്വെയറിന്റെ ഒരു സൌജന്യ പതിപ്പും ഉണ്ട്.

പ്രത്യേകതകള്‍
  1. റ്റാബ് ബ്രൌസിങ്ങ്
  2. ബുക്ക്മാര്‍ക്ക് ചെയ്യനുള്ള സംവിധാനം

ഡൌണ്‍ലോഡ്
എക്സ്പ്ലോറര്‍2 ലൈറ്റ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം
എക്സ്പ്ലോറര്‍2 21 ദിവസത്തേക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം

പുതിയ ഒരു ബ്ലോഗ്

സോഫ്റ്റ്വെയറുകളെപ്പറ്റി ഒരു ബ്ലോഗ് തുടങ്ങുന്നു. സോഫ്റ്റ്വെയര്‍ അവലോകനങ്ങളും പുതിയ റിലീസുകളും മറ്റുമാണ് വിഷയങ്ങള്‍.