Sunday, October 31, 2010

ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി ബോട്ട്

ചാറ്റ് സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഒരാളെക്കൂടി കൂട്ടൂ,
  • ജിമെയിൽ ചാറ്റിൽ - mldict@bot.im
  • യാഹൂചാറ്റിൽ - mldict@yahoo.com
ഇംഗ്ലീഷ് വാക്കുകളുടെ ഓളം(www.olam.in)എന്ന ഓൺലൈൻ ഡിക്ഷ്ണറിയിൽ പോയി നോക്കി നിങ്ങൾക്ക് അർഥം പറഞ്ഞുതരുന്ന ഒരു സുഹൃത്ത്.

ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി ചാറ്റ് ബോട്ട് ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു, ഒരുവിധം വിജയിച്ചെന്നു തോന്നുന്നു. സ്വന്തമായി ഡിക്ഷ്ണറി ഡാറ്റാബേസ് ഒന്നുമില്ലാത്തതിനാൽ ഓളം ഡിക്ഷ്ണറിയാണ് ഉപയോഗിച്ചിരിക്കുന്നത്. കോഡ് എഴുതാനും ഹോസ്റ്റ് ചെയ്യാനും ത്രാണിയില്ലാത്തതിനാൽ ഐഎമ്മിഫൈഡിന്റെ സഹായത്തോടെയാണ് ബോട്ട് ഓടുന്നത്.

എക്സ്.എം.പി.പി (XMPP) അഥവാ ജാബർ പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന ചാറ്റ് നെറ്റ്‌വർക്കുകളിൽ mldict@bot.im എന്ന ഐഡി ചാറ്റിൽ ചേർക്കുക. ചാറ്റിൽ ടൈപ്പ് ചെയ്ത് കൊടുക്കുന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം അപ്പപ്പോൾ ഓളത്തിൽ നിന്നെടുത്ത് മറുപടിയായി ലഭിക്കുന്നതായിരിക്കും

ഗൂഗിൾ ചാറ്റ് എക്സ്.എം.പി.പി പിന്തുണയ്ക്കുന്നതു കൊണ്ട് mldict@bot.in ചാറ്റിൽ ചേർക്കാൻ സാധിക്കും, അല്ലെങ്കിൽ ml.dictionary@gmail.com എന്ന ഐഡി ആഡ് ചെയ്താലും മതി.
യാഹൂ ഉപയോഗിക്കുന്നവർ mldict@yahoo.com എന്ന ഐഡി ചാറ്റിൽ ചേർക്കുക. എം.എസ്.എൻ ഐഡി ഉണ്ടാക്കിനോക്കിയെങ്കിലും പ്രവർത്തിക്കുന്നില്ല.

ഗൂഗിൾ(ml.dictionary@gmail.com), യാഹൂ(mldict@yahoo.com) ബോട്ടുകളിൽ അടുപ്പിച്ചടുപ്പിച്ച് വാക്കുകൾ അടിച്ചുകൊടുക്കുമ്പോൾ ചില സമയങ്ങളിൽ മറുപടി കിട്ടാതെ വരുന്നുണ്ട് അല്പസമയം കഴിയുമ്പോൾ ശരിയാവുകയും ചെയ്യും. mldict@bot.in ന് അങ്ങിനെ ഒരു പ്രശ്നം കാണുന്നില്ല, നന്നായി പ്രവർത്തിക്കുന്നു.

ബോട്ട് നിർമ്മാണം
ചാറ്റ് ബോട്ടുണ്ടാക്കുവാൻ താല്പര്യമുള്ളവർക്ക്,www.imified.com ൽ ഒരു അക്കൌണ്ട് സൃഷ്ടിച്ച് തുടങ്ങാവുന്നതാണ്, സൌജന്യമായി ലഭിക്കുന്ന അക്കൌണ്ടിനൊപ്പം “bot.im” ഡൊമെയ്നിലുള്ള ഒരു ജാബർ ഐഡിയും ലഭിക്കും. ജാബർ/എക്സ്.എം.പി.പി പ്രോട്ടോക്കോൾ പിന്തുണയ്ക്കുന്ന ഏത് നെറ്റ്‌വർക്കിലും ഈ ഐഡി ഉപയോഗിക്കാം. ഇനി ചെയ്യേണ്ടത് ഈ ഐഡിയുമായി നമ്മുടെ ആപ്ലിക്കേഷൻ ബന്ധപ്പെടുത്തുക എന്നതാണ്. എച്.റ്റി.റ്റി.പി(HTTP) പ്രോട്ടോക്കോൾ വഴി സന്ദേശങ്ങൾ സ്വീകരിക്കുവാനും അതുവഴി തിരിച്ച് മറുപടികൾ അയക്കുവാനും കഴിയുന്നവയും, ഒരു യു.ആർ.എൽ(URL), അതായത് ഇന്റർനെറ്റിൽ ഒരു വിലാസമുള്ളവയും ആയിരിക്കണം നമ്മുടെ ആപ്ലിക്കേഷൻ. ഉദാഹരണത്തിന് ഒരു അപ്പാച്ചെ വെബ് സെർവറിൽ ഇട്ടിരിക്കുന്ന ഒരു പി.എച്.പി താൾ.

നമ്മുടെ ആപ്ലിക്കേഷന്റെ യു.ആർ.എൽ www.imified.com ൽ ഉണ്ടാക്കിയ അക്കൌണ്ടിന്റെ ക്രമീകരണതാളിൽ കൊടുക്കാൻ സാധിക്കും.
ആപ്ലിക്കേഷൻ വിലാസം (URL) ഐഎമ്മിഫൈഡിനുള്ളിൽ കൊടുക്കുന്ന വിധം

ബോട്ടിനെ ചാറ്റിൽ കൂട്ടിയിട്ടുള്ള ആളുകൾക്ക് ചാറ്റിൽ സന്ദേശങ്ങൾ അയക്കാനും , അവർ ചാറ്റിൽ അയച്ചുതരുന്ന വാക്കുകളോ അക്ഷരങ്ങളോ പരിശോധിച്ച് അതിനനുസരിച്ച് മറുപടി അയക്കുവാനും മറ്റും സാധിക്കുന്നു.

AIM, Yahoo, Twitter, Windows Live തുടങ്ങിയ ഇതര നെറ്റ്‌വർക്കുകളുമായും നമ്മുടെ ഐഎമ്മിഫൈഡ് അക്കൌണ്ടിനെ ബന്ധപ്പെടുത്താം, പക്ഷെ അത്ര നന്നായി പ്രവർത്തിക്കുന്നില്ല.
മറ്റ് നെറ്റ്‌വർക്കുകളുമായി ബോട്ടിനെ ബന്ധപ്പെടുത്തുവാൻ ഐഎമ്മിഫൈഡിനുള്ളിലുള്ള ക്രമീകരണം

പി.എച്.പിയിലാണ് കോഡ് എഴുതുന്നതെങ്കിൽ http://www.000webhost.com/ ൽ സൌജന്യ പി.എച്.പി- മൈ എസ്.ക്യു.എൽ ഹോസ്റ്റിങ്ങ് ഉണ്ട്, പരീക്ഷണങ്ങൾക്ക് ഇത് ധാരാളം മതിയാവും

7 comments:

Deepu G Nair [ദീപു] said...

ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി ബോട്ട്..

Deepu G Nair [ദീപു] said...

യാഹൂ ഐഡി(mldict@yahoo.com) പ്രവർത്തിക്കുന്നില്ല, ഐഎമ്മിഫൈഡിന്റെ പ്രശ്നമാണ്, ml.dictionary@gmail.com എന്ന ജിമെയിൽ ബോട്ടിന്റെ പ്രവർത്തനവും പോരാ, ഓളത്തിൽ നിന്നെടുത്തു കൊണ്ടുവരുന്ന ടെക്സ്റ്റിന്റെ അളവ് കൂടുതലായതുകൊണ്ടാവാം.


mldict@bot.im എന്ന ജാബർ ബോട്ട് നന്നായി പ്രവർത്തിക്കുന്നു, ഇവനെ ഗൂഗിൾ ചാറ്റിൽ കൂട്ടുക.

Deepu G Nair [ദീപു] said...

ml.dictionary@gmail.com ബോട്ടും മുങ്ങി, ഇപ്പോൽ mldict@bot.im മാത്രം ഓടുന്നുണ്ട്, ഇതിനെ ഗൂഗിൾ ചാറ്റിൽ കൂട്ടുക

ruSeL said...

താങ്സ് ഫോര്‍ ദ ഇന്‍ഫൊ!!

Unknown said...

Hello Deepu;;Thank U for Ur Blog.

Subash Joseph said...

Kollam Deepu Kollam

Subash Joseph said...

Kollam Deepu Kollam