Thursday, July 19, 2007

ഇര്‍ഫാന്‍ വ്യൂ [Irfan View ]

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സൌജന്യമായി ഉപയോഗിക്കുവാ‍ന്‍ സാധിക്കുന്ന (ഫ്രീവെയര്‍) ഒരു ഇമേജ് വ്യൂവെര്‍ ആണിത്. ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ ആണ് ഇർഫാൻ വ്യൂ. കമ്പ്യൂട്ടറിനുള്ളില്‍ ചിത്രങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ വിവിധ ഫയല്‍ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കാറുണ്ട്, ജിഫ് (GIF),ജെപെഗ്(JPEG), ബി.എം.പി(BMP), റ്റിഫ്(TIF,TIFF), പി.എന്‍.ജി(PNG), എന്നിവ അവയില്‍ ചിലതാണ്. പ്രധാനപ്പെട്ട എല്ലാ തരം ചിത്രഫയലുകളും ഇര്‍ഫാന്‍ വ്യൂ പ്രദര്‍ശിപ്പിക്കും. ചിത്രങ്ങള്‍ക്കു പുറമേ നാം സാധാരണ ഉപയോഗിക്കാറുള്ള ചില ഓഡിയോ, വീഡിയോ ഫയലുകളും ഇര്‍ഫാന്‍ വ്യൂ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.

വേഗതയാണ് ഇര്‍ഫാന്‍ വ്യൂ എന്ന പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റു പല ചിത്രദര്‍ശന സോഫ്റ്റ്വെയറുകളേക്കാളും വേഗത്തില്‍ ഇര്‍ഫാന്‍ വ്യൂ പ്രവര്‍ത്തിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒട്ടേറെ ഫയല്‍ തരങ്ങളെ പിന്തുണയ്ക്കുന്ന ഇര്‍ഫാന്‍ വ്യൂ എനിക്ക് പ്രിയപ്പെട്ട ഒരു സോഫ്റ്റ്വെയറാണ്. ഇര്‍ഫാന്‍ വ്യൂ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്ന ഫയലുകളുടെ പട്ടിക ഇവിടെ കാണാം. വളരെയേറെ സവിശേഷതകളുള്ള ഈ സോഫ്റ്റ്വെയര്‍ സൌജന്യമാണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഡൌണ്‍ലോഡ്
ഇര്‍ഫാന്‍ വ്യൂ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

1 comment:

Deepu G Nair [ദീപു] said...

ഇര്‍ഫാന്‍ വ്യൂ